ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് തമിഴ്‌നാട് മുസ്ലിം അഭിഭാഷക സംഘടനയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. മുത്തലാഖ് നിയമത്തിന് എതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലും കേന്ദ്ര സര്‍ക്കാരിന് ഇതേ ബഞ്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

പുതിയ ഹര്‍ജി മറ്റ് സമാന ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കാനും കോടതി തീരുമാനിച്ചു. മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.