ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ 14 ഇരട്ടി അകലത്തിലൂടെയാണ് ഛിന്നഗ്രഹങ്ങള്‍ കടന്നു പോകുന്നത്. 2010 C01 എന്നു പേരുള്ള ഛിന്നഗ്രഹം 14 ന് രാവിലെ ഒന്‍പതു മണിയോടെയാവും ഭൂമിക്കരികിലൂടെ കടന്നുപോവുന്നത്. 120 മീറ്റര്‍ മുതല്‍ 260 മീറ്റര്‍വരെ വലിപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്.

വൈകിട്ട് അഞ്ചരയോടെ 2000 QWZ എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകും. 290 മീറ്റര്‍ മുതല്‍ 650മീറ്റര്‍വരെയാണ് ഇതിന്‍റെ വലിപ്പം. 2010 C01, 2000QWZ എന്നിങ്ങനെ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വര്‍ഷമാണ് പേരിനു മുന്നില്‍ നല്‍കിയിരിക്കുന്നത്.

രണ്ട് ഛിന്നഗ്രഹങ്ങളും അത്യാവശ്യം വലുതാണെങ്കിലും ഭൂമിക്ക് ഇവ ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാക്കുന്നില്ല. പത്തും ഇരുപതും വര്‍ഷം മുന്‍പ് കണ്ടെത്തിയ ഇവയുടെ പാത കൃത്യമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇവ ഒരിക്കലും ഭൂമിയുടെ അരികിലേക്കുപോലും എത്തിച്ചേരില്ല എന്നാണ് കരുതുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News