പാഷാണം ഷാജിയുടെ ‘വരന്‍ സുന്ദരന്‍’

പാഷാണം ഷാജി,അശ്വതി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വരന്‍ സുന്ദരന്‍ ‘ കോഴിക്കോട് കൊണ്ടോട്ടിയില്‍ ആരംഭിച്ചു.

പി ആന്റ് ജി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈചിത്രത്തില്‍ കിരണ്‍ രാജ്,നവാസ് വള്ളിക്കുന്ന്,ദേവന്‍,ദിനേശ് എരിഞ്ഞിക്കല്‍,മോളി കണ്ണമാലി തുടങ്ങിയവരും അഭിനയിക്കുന്നു.
രാജന്‍ കാരിയത്ത് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീഷ് രാജ് നിര്‍വ്വഹിക്കുന്നു.

ബിജു രവീന്ദ്രന്റെ വരികള്‍ക്ക് ലിജിത്ത് അടാര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബൈജു അത്തോളി,കല-അനൂപ് ചന്ദ്രന്‍ കൊയിലാണ്ടി,മേക്കപ്പ്-പുനലൂര്‍ രവി,വസ്ത്രാലങ്കാരം-പ്രസാദ് ആനക്കര,സ്റ്റില്‍സ്-സുരേഷ് ഉള്ളൂര്‍,പരസ്യക്കല-പ്രണവ് മിഡീയ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍ പെല്ല,അസോസിയേറ്റ് ഡയറക്ടര്‍-ഫസലൂല്‍ ഹഖ്,അസിസ്റ്റന്റ് ഡയറക്ടര്‍-അരുണ്‍,ബിജു പുത്തൂര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-വിഷ്ണു തമ്പാന്‍,ബേസില്‍ അടിമാലി,നൃത്തം-ഇംത്ത്യാസ് മുഹമ്മദ്,സ്റ്റ്ണ്ട്-വിജി കരാട്ടെ,പ്രൊജറ്റ് മാനേജര്‍-രഞ്ജിത്ത് എം അത്തോളി,പ്രൊഡക്ഷന്‍ ഡിസൈനര്‍-അബ്ദുള്‍ റഷീദ്,കെ സി,പ്രൊഡക്ഷന്‍ മാനേജര്‍-അനുമോള്‍ ജോസഫ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here