
യുഎസിലെ ആദ്യ മോട്ടോർ സൈക്കിൾ കമ്പനിയായ ഇന്ത്യൻ മോട്ടോർ സൈക്കിളിന്റെ പുതിയ എഫ്ടിആർ ശ്രേണിയിലെ എഫ്ടിആർ 1200 എസ്, എഫ്ടിആർ 1200 എസ് റേസ് റപ്ലിക്ക എന്നിവ കൊച്ചിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മോട്ടോർ സൈക്കിൾ ഡീലറായ ഇവിഎം ഗ്രൂപ്പിന്റെ ഡയറക്ടർ സോണി ജോണി, റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്റ്റർ -ബിഗ് ബൈസൺ ചീഫ് ബർണാഡ് ലാസർ, പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും, തലവനുമായ പങ്കജ് ദുബെ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. എഫ്ടിആർ 1200 എസിന് 15.99 ലക്ഷം രൂപയും എഫ്ടിആർ 1200 എസ് റേസ് റപ്ലിക്കയ്‌ക്ക് 17.99ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
എഫ്ടിആർ 1200 സീരീസുകൾ വാഹനമോടിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന് പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും, തലവനുമായ പങ്കജ് ദുബെയും ഇവിഎം ഗ്രൂപ്പ് ഡയറക്ടർ സോണി ജോണിയും പറഞ്ഞു.
പുതിയ എഫ്ടിആർ സീരിസ് ബൈക്കുകൾ അവതരിപ്പിച്ചതോടെ ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണി നിയന്ത്രിക്കാൻ പുതിയ വിഭാഗം എത്തിയിരിക്കുകയാണെന്നും കേരളത്തിലെ ബൈക്ക് പ്രേമികൾക്ക് ഇത് പുതിയ മാനം നൽകുമെന്നും ഇന്ത്യൻ മോട്ടോർ സൈക്കിൾ ഡീലർ ഇവിഎം ഗ്രൂപ്പ് ഡയറക്ടർ സോണി ജോണി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here