കശ്മീരിനെ വെട്ടിമാറ്റി ബിജെപി മുഖപത്രം ജന്മഭൂമി; രാജ്യദ്രോഹകുറ്റം; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മറുപടിയില്ലാതെ ബിജെപി നേതാക്കള്‍

തിരുവനന്തപുരം: ജന്മഭൂമി ദിനപത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച അഫ്ഗാനിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ എന്ന ലേഖനത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന ഭൂപടത്തിലാണ് പാക് അധീന കശ്മീരിനെ വെട്ടിമാറ്റിയിരിക്കുന്നത്.

ആസാദ് കശ്മീര്‍ എന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്ന ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂഭാഗം വെട്ടിമാറ്റിയാണ് ഇന്ത്യയുടെ ഭൂപടം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചത്. കശ്മീരിന്റെ 37 ശതമാനം വരുന്ന പ്രദേശമാണ് ആസാദ് കശ്മീര്‍ എന്ന പേരില്‍ പാക്കിസ്ഥാന്‍ അധീനപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഭാഗം കൂടി ചേര്‍ത്തുള്ള കശ്മീര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് കേന്ദ്ര സര്‍ക്കാരും രാജ്യത്തെ 130 കോടിയില്‍പരം ജനങ്ങളും അംഗീകരിച്ചിരിക്കുന്നത്.

പാക് അധിന കശ്മീര്‍ കൂടി ഉള്‍പ്പെടുന്ന കശ്മീരിനെ ചൊല്ലിയാണ് പതിറ്റാണ്ടുകളായി ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തില്‍ ഏര്‍പെട്ടിരിക്കുന്നത്.

വിവിധ ലോക രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ പാക് അധീന കശ്മീരിന്റെ ഭാഗം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടമാകട്ടെ ഈ ഭാഗം കൂടി ഉള്‍പ്പെടുത്തിയതുമാണ്.

കപട ദേശീയ വികാരമുണര്‍ത്തി അധികാരത്തിലെത്തിയ ബിജെപിയും അവര്‍ക്കൊത്താശ ചെയ്യുന്ന സംഘപരിവാര്‍ സംഘടനകളും രാജ്യത്തെ ജനങ്ങളെയാകെ അപമാനിക്കുന്ന തരത്തില്‍ ഇത്തരത്തിലൊരു ഭുപടം കൊടുത്തതിന് മറുപടി പറയേണ്ടി വരും.

അന്താരാഷ്ട്ര തലത്തില്‍ തന്നെ കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ വാദമുഖങ്ങളുടെ മുനയൊടിക്കാന്‍ വരെ ഈ ചിത്രം കാരണമായേക്കാം. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ വിഷയത്തില്‍ എന്ത് മറുപടി പറയുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News