മരട് ഫ്‌ലാറ്റ്: സുപ്രീംകോടതിയുടേത് വിവേചനപരം; സമാന സംഭവങ്ങളില്‍ വിധി മറ്റൊന്നായിരുന്നു

കൊച്ചി മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ, വിവേചനപരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് സമാനമായ നിയമലംഘനം നടത്തിയപ്പോള്‍ ഒരു പിഴയീടാക്കി വിടുകയാണ് കോടതി ചെയ്തത്. ആദര്‍ശ് കുംഭകോണത്തില്‍ പെട്ട മുംബൈയിലെ ഫ്‌ലാറ്റുകളുടെ കാര്യത്തില്‍ കോടതിയെടുത്ത നിലപാടാണ് മറ്റൊന്ന്.

ഈ ഫ്‌ലാറ്റുകള്‍ പൊളിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.എന്തുകൊണ്ടാണ് സുപ്രീംകോടതി ഇത്തരത്തില്‍ വിവേചനപരമായ വിധികള്‍ പ്രസ്താവിക്കുന്നതെന്ന്് ജയ്‌റാം രമേശ്.കൊച്ചിയിലെ ചിലവന്നൂര്‍ കായലിലാണ് ഡിഎല്‍എഫ് കായല്‍ കയ്യേറ്റം നടത്തി ഫ്‌ലാറ്റുകള്‍ കെട്ടിപ്പൊക്കിയത്. 185 അപ്പാര്‍ട്ട്മെന്റുകളുള്ള 300 കോടിയുടെതാണ് ഈ സമുച്ചയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News