ഐഎന്‍എക്‌സ് മീഡിയ ഇടപടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പി ചിദംബരം നല്‍കിയ അപേക്ഷ കോടതി തള്ളി. എപ്പോള്‍ അറസ്റ്റ് വേണം എന്ന് പ്രതി നിര്‌ദേശിക്കേണ്ടതില്ലെന്ന എന്‍ഫോഴ്സ്മെന്റ് വാദം അംഗീകരിച്ചാണ് പ്രത്യേക കോടതി അപേക്ഷ തള്ളിയത്.

6 പേരെ ചോദ്യം ചെയ്യാന്‍ ബാക്കി ഉണ്ടെന്നും അതിന് ശേഷം ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാനുള്ള തന്ത്രം ആണ് ഋഉ നടത്തുന്നത് എന്നായിരുന്നു ചിദംബരത്തിന്റെ അഭിഭാഷകരുടെ വാദം. അപേക്ഷ തള്ളിയതോടെ ചിദംബരം 19ആം തീയതി വരെ തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും