തബ്രേസിന്റെ മരണ കാരണം ആന്തരിക പരുക്ക്; സിബിഐ അന്വേഷണം ആവശ്യപെട്ട് ഭാര്യ

കൊലപാതകതത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ. മോഷണക്കുറ്റമാരോപിച്ച് നാല് മാസം മുമ്പാണ് തബ്രേസിനെ ആള്‍ക്കുട്ടം ആക്രമിച്ചത്. ഭാര്യ ഷെയ്‌സ്ത പര്‍വീണാണ് സിബിഐ അന്വേഷണം രംഗത്തെത്തിയിട്ടുള്ളത്.കേസിലെ 11 കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റം പിന്‍വലിച്ച് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കത്തോടെയാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് ചുമത്തുന്നതാണ് പോലീസ് നടപടി. കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതം മൂലമാണ് തബ്രേസിന്റെ മരണമെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കേസ് മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമല്ലെന്നും പോലീസ് വാദിക്കുന്നു. തബ്രേസിന്റെ ഭാര്യ സമര്‍പ്പിച്ച എഫ്‌ഐആര്‍ തള്ളിക്കൊണ്ടാണ് പോലീസ് രംഗത്തെത്തിയത്. അതേസമയം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതുകൊണ്ടേറ്റ ആന്തരിക പരിക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. തലയോട്ടിക്കും തബ്രേസിന് പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News