ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധ റാലി

ബംഗാളില്‍ മമത സര്‍ക്കാരിന് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വന്‍ പ്രതിഷേധ റാലി. തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സിംഗൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഹൗറയില്‍ പോലീസ് തടഞ്ഞു. ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേറ്റു.

സിംഗൂരില്‍ വ്യവസായശാലകള്‍ വേണമെന്നും, തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ത്തിക്കൊണ്ടാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഹൗറയിലേക്ക് മാര്ച്ച് സംഘടിപ്പിച്ചത്. ഇടത് പക്ഷതിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ എപ്പോഴും ഒരു ആയുധമായി ഉയര്‍ത്തുന്ന സിംഗൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

കര്ഷകരും, തൊഴില്‍ രഹിതരായ യുവജനങ്ങളും സിംഗൂരില്‍ പ്രതിഷേധത്തിനൊപ്പം നിന്നു. മമത സര്‍ക്കാരിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നും,വിദ്യാഭ്യാസ സൗകര്യങ്ങളും, തൊഴിലില്ലായ്മ ഇല്ലാതാക്കണമെന്നും ശക്തമായ ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ സമരക്കാരോട് ചര്‍ച്ച നടത്താന്‍ പോലും മമത സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ സിംഗൂരില്‍ നിന്ന് ആരംഭിച്ച മാര്ച്ച് ഇന്ന് ഉച്ചയോടെ ഹൗറയില്‍ എത്തി.

സെക്രട്ടറിയേറ്ററിലേക്ക് നടത്തിയ മാര്ച്ച് ഹൗറയില്‍ വച് പോലീസ് മാര്ച്ച് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും, പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിറവധിപേര്‍ക്കാണ് പരിക്കേറ്റത്. വരും ദിവസങ്ങളിലും മമത സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് ഇടത്പക്ഷതിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News