
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സംശയം.എട്ടുവയസ്സുകാരിയെ തിങ്കളാഴ്ചയാണു വീട്ടില്‍ കട്ടിലില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് എന്നായിരുന്നു ആദ്യനിഗമനം. പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന.പൊലീസ് അന്വേഷണം ശക്തമാക്കി. 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീടിനു സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളില്‍ 50 പേരെ ചോദ്യം ചെയ്തു. പലരുടെയും ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. പീഡനം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാല്‍ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പെണ്‍കുട്ടി മരണത്തിനു തൊട്ടുമുന്‍പു പീഡനത്തിന് ഇരയായോ എന്നതു സ്ഥിരീകരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here