മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴത്തുക പകുതിയാക്കിയേക്കും

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴത്തുക പകുതിയായി കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രഗതാഗതമന്ത്രി അറിയിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവ് ലഭിക്കുംവരെ ഉയര്‍ന്ന പിഴ ഈടാക്കാതെ ബോധവല്‍ക്കരണം തുടരും.

ഗതാഗത ലംഘനങ്ങള്‍ക്ക് പിഴ പത്തിരട്ടിവരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. വര്‍ധിപ്പിച്ച തുക 40-60 ശതമാനം കുറയ്ക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയ്ക്കുള്ള പിഴ കുറയ്ക്കേണ്ടെന്നാണ് ആലോചന. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കാതെ യാത്രചെയ്യുന്നതിനുള്ള പിഴ 1000 എന്നത് 500 രൂപയാക്കിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here