തൊഴിലില്ലായ്മയ്ക്കെതിരെ കൊല്‍ക്കത്തയില്‍ വിവിധ ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ഭീകരത. സിംഗൂരില്‍ വ്യവസായങ്ങള്‍ ഉണ്ടാകണം എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.

നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. പൊലീസ് കണ്ണീര്‍ വാദകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് പിന്നീട് ലാത്തിവീശുകയായിരുന്നു. നിരവധി ഇടത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.