പ്രതിമാസം 10 തവണ വരെ എടിഎം ഇടപാട് സൗജന്യം; എസ്ബിഐ സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ, എ.ടി.എം ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതിയ നിര്‍ദേശ പ്രകാരം പ്രതിമാസം എ.ടി.എമ്മിലൂടെയുള്ള എട്ട് ഇടപാടുകള്‍ക്ക് വരെ എസ്.ബി.ഐ സേവന നിരക്ക് ചുമത്തില്ല. ഇതില്‍ അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലൂടെയും മൂന്നെണ്ണം മറ്റ് എ.ടി.എമ്മുകളിലൂടെയും നടത്താവുന്നതാണ്.

ഗ്രാമീണ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് 10 എ.ടി.എം ഇടപാടുകള്‍ സൗജന്യമാണ്. അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലും അഞ്ചെണ്ണം മറ്റ് എ.ടി.എമ്മുകളിലുമാണ് സൗജന്യം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് രൂപ മുതല്‍ 20 രൂപ വരെയാണ് എ.ടി.എം ഇടപാടുകള്‍ക്ക് എസ്.ബി.ഐ ചുമത്തുന്ന സേവന നിരക്ക്. അക്കൗണ്ടില്‍ പണമില്ലാതെ എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ 20 രൂപയും ജി.എസ്.ടിയും നല്‍കണം. കാര്‍ഡില്ലാത്ത എ.ടി.എം ഇടപാടുകള്‍ക്ക് 22 രൂപയാണ് നിരക്ക്.

സാലറി അക്കൗണ്ട് ഉടമകളുടെ എ.ടി.എം ഇടപാടുകള്‍ക്ക് പരിധിയില്ല. അക്കൗണ്ടില്‍ ശരാശരി 25,000 രൂപയ്ക്ക് മുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എ ടി എം ഉപയോഗം സൗജന്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News