തഹസീല്‍ദാര്‍ കൈക്കൂലി ചോദിച്ചു; പോത്തിനെ കാറില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച് കര്‍ഷകന്‍

കൈക്കൂലി ആവശ്യപ്പെട്ട തഹസീല്‍ദാറിനോട് വേറിട്ട പ്രതിഷേധവുമായി കര്‍ഷകന്‍. കുടുംബസ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചത്.

എന്നാല്‍ പണമില്ലാത്തതിനാല്‍ തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടായിരുന്നു കര്‍ഷക പ്രതിഷേധിച്ചത്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ സിരോഞ്ചിയിലാണ് സംഭവം.

കുടുംബസ്വത്തായ ലഭിച്ച ഭൂമി ഭാഗം വെയ്ക്കുന്നതിനായി രഘുവംശി എന്ന കര്‍ഷകന്‍ ഏഴു മാസം മുമ്പാണ് അപേക്ഷ സമര്‍പ്പിച്ചത്. നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പലതവണ തഹസീല്‍ദാറിനെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല.

നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനായി തഹസീല്‍ദാര്‍ 25,000 രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞു.

എന്നാല്‍ കാലതാമസം നേരിട്ടത് തന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കൊണ്ടല്ല വില്ലേജ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിംഗ് സിങ്ല പറഞ്ഞു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണവിധേയമായി തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News