
രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഗോവന്‍ സ്വദേശികളുടെ പിന്തുടര്‍ച്ച അവകാശം 1867 ലെ പോര്‍ച്ചുഗീസ് സിവില്‍ കോഡിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്ന് വ്യക്തമാക്കി ഇറക്കിയ വിധിയില്‍ ആണ് ജസ്റ്റിസ് മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഗോവയില്‍ മാത്രമാണ് ഏക സിവില്‍ നിയമം ഉള്ളത്. ഇത് രാജ്യത്തെ തിളങ്ങുന്ന ഒരു ഉദാഹരണം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടന ശില്‍പ്പികള്‍ രാജ്യത്ത് ഏക സിവില്‍ നിയമം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു.
ഷബാനു കേസിലൂടെയും സര്‍ള മുദ്ഗല്‍ കേസിലൂടെയും സുപ്രീംകോടതിയും സിവില്‍ കോഡിനായി അനുശാസിച്ചു എന്നാല്‍ അതുണ്ടായില്ല എന്നും കോടതി നിരീക്ഷിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here