ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ വർഗീയതയ്ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്ര

വർഗീയതയ്ക്ക് എതിരെ ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഐഎം നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്ര.ജില്ലയിലെ ഇരുന്നൂറിലധികം കേന്ദ്രങ്ങളിലാണ് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്.കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ ഘോഷയാത്രയിൽ അണി നിരന്നു.

വർഗീയതയെ ചെറുത്തു തോല്പിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ശ്രീ നാരായണ ഗുരു ജയന്തി ദിനത്തിൽ സി പി ഐ എം സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്.ജനാധിപത്യ മഹിളാ അസോസിയേഷൻ,ഡി വൈ എഫ് ഐ,എസ് എഫ് ഐ,ബാലസംഘം തുടങ്ങിയ പുരോഗമന പ്രസ്ഥാനങ്ങളും വിവിധ കലാ സാംസ്‌കാരിക സംഘടനകളും ഘോഷയാത്രയുടെ ഭാഗമായി. മതേതരത്വവും നവോത്ഥാന സന്ദേശങ്ങളും ഉയർത്തിപ്പിടിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയ്ക്കും ജാതി മത ചിന്തകൾക്കും എതിരായി ജനങ്ങളിൽ മാനവികത വളർത്തുക ലക്ഷ്യത്തോടെയാണ് സംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

ഘോഷയാത്രയുടെ ഭാഗമായി നടന്ന പ്രഭാഷണത്തിൽ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പേർ ഓരോ കേന്ദ്രങ്ങളിലും ഘോഷയാത്രയിൽ അണി നിരന്നു.വാദ്യമേളത്തിന്റെയും മുത്തു കുടകളുടെയും അകമ്പടിയോടെ വർണ ശബളമായിരുന്നു സാംസ്‌കാരിക ഘോഷയാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News