ഇരിങ്ങാലക്കുട മാപ്രാണം വർണ തിയറ്റർ ഉടമ സഞ്ജുവാണ് സമീപ വാസിയായ വാലത്ത് രാജനെ വെട്ടിക്കൊന്നത്. തിയ്യറ്ററിന് സമീപത്തുള്ള ഇടുങ്ങിയ വഴിയിൽ തിയ്യറ്ററുമ അയ്യാളുടെ സ്വകാര്യ വാഹനം പാർക്ക് ചെയ്ത് വഴിമുടക്കുകയായിരുന്നു. ഇതുമൂലം സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാത്തതിനെ തുടർന്ന് സഞ്ജുവുമായി രാജനും മരുമകനും വാക്ക് തർക്കമുണ്ടായി.

പ്രതി സഞ്ജയ് രവി

ഇതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന സഞ്ജുവിന്റെ സുഹൃത്തുക്കളുൾപ്പടെയുള്ള സംഘം ആരടാ ഞങ്ങളോട് വണ്ടി മാറ്റിയിടാൻ പറയാൻ എന്ന് ആക്രോശിച്ച് വാഹനത്തിൽ സൂക്ഷിച്ചിരുന്ന വാളെടുത്ത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തിയറ്റർ ഉടമ തിയറ്ററിൽ വരുന്ന പലരേയും ഇതിന് മുൻപും മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. ആനന്ദൻ എന്ന മുൻ തിയറ്റർ തൊഴിലാളിയുടെ സാധന-വസ്തുക്കൾ പിടിച്ച് വെക്കുകയും അയാളെ മർട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.