പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കില്ല

കശ്മീര്‍ വിഷയം പാക് നീക്കത്തിന് കനത്ത തിരിച്ചടി. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനില്‍ക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ ചര്‍ച്ചയാക്കാനുള്ള പാകിസ്താന്റെ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.

കശ്മീര്‍ പ്രശ്‌നം രാജ്യാന്തര കോടതിയിലെത്തിക്കാന്‍ ഇന്ത്യയും പാകിസ്താനുമായി അത്തരത്തില്‍ ഒരു ഉടമ്പടിയുമില്ലെന്നാണ് പാക് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചത്. കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലോ സുരക്ഷാ കൌണ്‍സിലിലോ ഉന്നയിക്കാം. ശരിയായ മാര്‍ഗ്ഗത്തില്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here