ദില്ലി: ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും അത് ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമം. ഒരു രാജ്യം ഒരു ഭാഷ എന്നത് അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.