
പോക്‌സോ നിയമം ദുരുപയോഗം ചെയ്ത് പണം തട്ടി. നാലുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂര്‍ ടിപ്പുനഗര്‍ സ്വദേശി മുഹമ്മദ് അശ്രഫ് എന്ന അച്ചു (24), അണങ്കൂര്‍ കൊല്ലമ്പാടിയിലെ എ.എ.മുഹമ്മദ് റിയാസ് (30), എസ്.എ.സാബിത് (32), പള്ളം പുളിക്കൂറിലെ പി.ഐ.ഹബീബ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിക്കാനുപയോഗിച്ച കറുത്ത സ്റ്റിക്കര്‍ പതിച്ച കാര്‍, കത്തി, പരാതിക്കാരന്റെ എ.ടി.എം. കാര്‍ഡ്, 14,000 രൂപ പിടിച്ചെടുത്തു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വസ്ത്രാലയ ഉടമയും മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയുമായ അബ്ദുള്‍ ശരീഫിന്റെ പരാതിയിലാണ് നടപടി. അറസ്റ്റിലായ സംഘം പോക്‌സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളില്‍ നിന്ന് രണ്ടു തവണയായി 50,000 രൂപ കൈക്കലാക്കി. വീണ്ടും അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും എ.ടി.എം. കാര്‍ഡ് തട്ടിയെടുത്ത് ഭീഷണിപ്പെടുത്തല്‍ തുടരുകയും ചെയ്തു. ഇതോടെയാണ് ഇദ്ദേഹം പോലീസില്‍ പരാതിപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here