റഷ്യന്‍ സാഹിത്യത്തിലും ഐതിഹ്യങ്ങളിലും പേരെടുത്ത വോള്‍ഗ-മാറ്റുഷ്‌ക

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് വോള്‍ഗ . ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വിസ്തൃതി എന്നിവ വച്ചുനോക്കിയാലും യൂറോപ്പിലെ ഏറ്റവും വലിയ നദി ഇതുതന്നെയാണ് . റഷ്യയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന ഈ നദീപ്രദേശത്താണ്, തലസ്ഥാനമായ മോസ്‌കോയും ഉള്‍പ്പെടെ, റഷ്യയിലെ ഏറ്റവും വലിയ ഇരുപത് നഗരങ്ങളില്‍ പതിനൊന്നും സ്ഥിതിചെയ്യുന്നത്. 3,692 കിലോമീറ്റര്‍ നീളമുള്ള ഈ നദി 225 മീറ്റര്‍ ഉയരമുള്ള വല്‍ദായി (Valdai) കുന്നുകളില്‍ ഉത്ഭവിച്ച് കാസ്പിയന്‍ കടലില്‍ ചേരുന്നു. യൂറോപ്യന്‍ റഷ്യയിലൂടെയാണ് ഈ നദിയൊഴുകുന്നത്. റഷ്യയുടെ ദേശീയനദിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

അണകള്‍ കെട്ടിയുണ്ടാക്കിയ പല വലിയ തടാകങ്ങളുംവോള്‍ഗയിലുടനീളമുണ്ട്. റഷ്യന്‍ സംസ്‌കാരത്തില്‍ ഈ നദിക്ക് പ്രതീകാത്മകമായ സ്ഥാനമുണ്ട്. വോള്‍ഗ-മാറ്റുഷ്‌ക (വോള്‍ഗാ മാതാവ്) എന്നാണ് റഷ്യന്‍ സാഹിത്യത്തിലും ഐതിഹ്യങ്ങളിലും ഈ നദിയെപ്പറ്റി പറയുന്നത്.എ.ഡി. ഒന്നാം സഹസ്രാബ്ദത്തില്‍ ഹൂണുകളും മറ്റ് ടര്‍ക്കിക് ജനവിഭാഗങ്ങളും സ്‌കൈത്തിയന്‍ ജനവിഭാഗങ്ങളെ പുറന്തള്ളി ഇവിടെ താമസമുറപ്പിക്കുകയുണ്ടായി.

അലക്‌സാണ്ട്രിയയിലെ ടോളമി തന്റെ ജിയോഗ്രാഫി എന്ന ഗ്രന്ഥത്തില്‍ വോള്‍ഗാനദിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട് (ബുക്ക് 5, ചാപ്റ്റര്‍ 8, ഏഷ്യയുടെ രണ്ടാമത്തെ ഭൂപടം). റാ എന്നാണ് ടോളമി ഈ നദിയെ വിളിക്കുന്നത്. സ്‌കൈത്തിയന്‍ ജനത ഈ നദിയെ വിളിച്ചിരുന്നത് റാ എന്നായിരുന്നു. ഡോണ്‍ നദിയും വോള്‍ഗാനദിയും ഒരേ സ്ഥലത്തുനിന്നാണ് (ഹൈപ്പര്‍ ബോറിയന്‍ മലനിരകള്‍) ടോളമി കരുതിയിരുന്നത്.ഏഷ്യയില്‍ നിന്ന് യൂറോപ്പിലേയ്ക്കുള്ള യാത്രയില്‍ ഒരു പ്രധാന കണ്ണിയായിരുന്നു വോള്‍ഗാ നദി.

കാമ നദി വോള്‍ഗയില്‍ ചേരുന്നയിടത്ത് പണ്ട് വോള്‍ഗ ബള്‍ഗേറിയ എന്ന രാഷ്ട്രീയശക്തി ഭരണം നടത്തിയിരുന്നു. ഘസാറിയ എന്ന വിഭാഗമാണ് നദിയുടെ താഴെഭാഗങ്ങള്‍ നിയന്ത്രിച്ചിരുന്നത്. മദ്ധ്യകാലഘട്ടത്തെ ഏറ്റവും വലിയ പട്ടണങ്ങളില്‍ ചിലതായ ആറ്റില്‍, സാക്വ്സിന്‍, സറായ് എന്നിവ വോള്‍ഗാതീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. നദീവ്യാപാരം വ്യാപകമായിരുന്നു. ഇറാന്‍, സ്‌കാന്‍ഡിനേവിയ, റൂസ്, വോള്‍ഗാ ബള്‍ഗേറിയ, ഘസാറിയ എന്നിവിടങ്ങള്‍ ഈ പ്രദേശത്തായിരുന്നു പരസ്പരം ബന്ധപ്പെട്ടിരുന്നത്.ഘസാറുകള്‍ക്കു പകരം പിന്നീട് കിപ്ചാക്കുകളും, കിമെക്കുകളും മംഗോളുകളും ഭരണത്തിലെത്തി. മംഗോളുകളാണ് പിന്നീട് നദിയുടെ സമുദ്രത്തിനോടടുത്ത ഭാഗത്ത് ഗോള്‍ഡന്‍ ഹോര്‍ഡ് ഭരണസംവിധാനം സ്ഥാപിച്ചത്.

പിന്നീട് ഈ സാമ്രാജ്യം കസാന്‍ ഖാനേറ്റ്, അസ്ട്രഖാന്‍ ഖാനേറ്റ് എന്നിങ്ങനെ വിഭജിച്ചു. ഇവ രണ്ടും പതിനാറാം നൂറ്റാണ്ടിലെ റൂസോ ഖസാന്‍ യുദ്ധങ്ങളിലൂടെ റഷ്യന്‍ സാമ്രാജ്യം പിടിച്ചടക്കി. വോള്‍ഗ റഷ്യന്‍ ജനതയുടെ സംസ്‌കാരത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ലേ ഓഫ് ഇഗോര്‍സ് കാമ്പെയിന്‍ എന്ന ഇതിഹാസകാവ്യം മുതല്‍ ഈ സ്വാധീനം കാണപ്പെടുന്നുണ്ട്.  വോള്‍ഗയിലെ വഞ്ചിക്കാരന്റെ പാട്ട് പോലെ ധാരാളം കവിതകള്‍ ഈ നദിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.സോവിയറ്റ് ഭരണകാലത്ത് നിര്‍മിച്ച വോള്‍ഗാ നദിയിലെ വലിയ അണക്കെട്ടുകള്‍ ധാരാളം ആള്‍ക്കാരെ കുടിയൊഴിപ്പിക്കുന്നതിലേയ്ക്കും ചരിത്രപൈതൃകങ്ങള്‍ നഷ്ടപ്പെടുന്നതിലേയ്ക്കും വഴിവച്ചിട്ടുണ്ട്. ഉദാഹരണത്തിന് മോളോഗ എന്ന പട്ടണം റൈബിന്‍സ്‌ക് തടാകം നിര്‍മിച്ചപ്പോള്‍ മുങ്ങിപ്പോയി.

റൈബിന്‍സ്‌ക് തടാകമാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകം. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ വോള്‍ഗക്ക് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് ഡാന്യൂബ്. ജര്‍മന്‍ സംസ്ഥാനമായ ബാഡന്‍-വ്യൂര്‍ട്ടംബര്‍ഗിലെ ബ്ലാക്ക് ഫോറസ്റ്റില്‍ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികള്‍ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കന്‍ യൂറോപ്യന്‍ തലസ്ഥാനങ്ങളിലൂടെ കിഴക്കുദിശയില്‍ 2850 കിലോമീറ്റര്‍ (1771 മൈല്‍) സഞ്ചരിച്ച് ഒടുവില്‍ ഉക്രൈനിലും റൊമേനിയയിലുമായി സ്ഥിതിചെയ്യുന്ന ഡാന്യൂബ് .ഡെല്‍റ്റവഴി കരിങ്കടലില്‍ ചേരുന്നു. വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകള്‍ക്കിടയിലൂടെയൊഴുകുന്ന നദി സമൃദ്ധമായ നിരവധി കൃഷിയിടങ്ങളേയും ചരിത്രപ്രസിദ്ധമായ അനേകം നഗരങ്ങളേയും ജലസിക്തമാക്കികൊണ്ട് കടന്നുപോകുന്നു. തുടക്കത്തില്‍ കിഴക്ക്-വടക്ക് കിഴക്ക് ദിശയിലൊഴുകുന്ന ഡാന്യൂബ് സ്വാബിയന്‍ ജൂറാ മുറിച്ചു കടന്ന് ബവേറിയ സമതലത്തിലേക്കുപ്രവേശിക്കുന്നു.

റീജന്‍സ്ബര്‍ഗില്‍ വച്ച് കിഴക്ക്-തെക്കുകിഴക്ക് ദിശ സ്വീകരിക്കുന്ന നദി പസോയില്‍ വച്ച് ഓസ്ട്രിയയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് ബൊഹിമിയന്‍ മലനിരകള്‍ക്കും(വടക്ക്) ആല്‍പ്‌സിന്റെ വടക്കേയറ്റത്തുള്ള മലനിരകള്‍ക്കും (തെക്ക്) ഇടയിലൂടെ പ്രവഹിക്കുന്നു. ഡാന്യൂബിന്റെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണിത്. വനനിബിഡമായ ഭൂപ്രകൃതിയും ചരിത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന കുന്നിന്‍പുറങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News