‘ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ചു; പണപ്പെരുപ്പം കുറഞ്ഞുവെന്നത് മാന്ദ്യം ഇല്ല എന്നതിന്റെ തെളിവല്ല’; നിര്‍മല സീതാരാമന് മറുപടിയുമായി തോമസ് ഐസക്

പണപ്പെരുപ്പം കുറഞ്ഞെന്നത് മാന്ദ്യം ഇല്ല എന്നതിന്റെ തെളിവ് അല്ല. വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വരുമ്പോള്‍ ആണ് വിലക്കയറ്റം കുറയുന്നത്. അല്ലാതെ പണപ്പെരുപ്പം കുറഞ്ഞു എന്നത് കൊണ്ട് ഒരിക്കലും മാന്ദ്യം ഇല്ലാതായെന്ന് പറയാന്‍ കഴിയില്ല. പ്രശ്‌നങ്ങളെ അതി ലളിത വല്‍ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് നിര്‍മല സീതാരാമന് മറുപടിയായി തോമസ് ഐസക് പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങള്‍ സംബന്ധിച്ച് കമ്മീഷന്‍ എടുത്ത തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് നിബന്ധന നേരത്തെ ഉണ്ടായിരുന്നില്ല.

കേന്ദ്ര തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യ കമ്മീഷനെ ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന പ്രവണത ആണ് ഇപ്പോള്‍ ഉള്ളതെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ തുക വകമാറ്റാന്‍ തീരുമാനിച്ചാല്‍ കോടതിയില്‍ പോകേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറക്കാന്‍ കഴിയില്ല. 14ആം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധിക വിഹിതം ഒന്നും ലഭിച്ചിട്ടില്ല.

സംസ്ഥാനങ്ങളെ പുറകോട്ടടിക്കുന്ന നടപടി ആണ് കേന്ദ്രത്തിന്റെ ഭഗത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാന വിഹിതം വീണ്ടും കുറക്കാനുള്ള നടപടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ നികുതി വിഹിതം 50 ശതമാനമായി വര്ധിപ്പിക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ എല്ലാ ധനമന്ത്രിമാരുമായി കൂടിയാലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും.

സ്റ്റിമുലസ് പാക്കേജ് നടപ്പാക്കുകയാണ് മാന്ദ്യം പിടിച്ചുനിര്‍ത്താന്‍ ചെയ്യേണ്ടത് ജിഎസ്റ്റി സ്ലാബ് കുറയ്ക്കണമെന്ന് സംസ്ഥാനവും ആവശ്യപ്പെടുന്നത് ആണ്. എന്നാല്‍ വാഹന വിപണിയിലെ മാന്ദ്യം ഉയര്‍ന്ന ജിഎസ്ടി മൂലം ആല്ല ജിഎസ്റ്റി കുറച്ചു കഴിഞ്ഞാല്‍ സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ നഷ്ടം ഉണ്ടാകും സെസ് കുറയ്ക്കുകയാണ് വേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News