സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് നിര്‍മ്മല സീതാരാമന്‍; സാമ്പത്തിക ഉത്തേജക പാക്കേജുകളുകളുടെ മൂന്നാംഘട്ടവും പ്രഖ്യാപിച്ചു

സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്പത്തിക ഉത്തേജക പാക്കേജുകളുകളുടെ മൂന്നാം ഘട്ടം മന്ത്രി പ്രഖ്യാപിച്ചു. നിലച്ച് പോയ ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്. കയറ്റുമതിയ്ക്കും ഇളവ്. പണലഭ്യത ഉറപ്പ് വരുത്താന്‍ പൊതുമേഖല ബാങ്ക് മേധാവിമാരുമായി വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

മൂന്നാഴ്ച്ചക്കുള്ളില്‍ മൂന്നാം തവണയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക ഉത്തേജക പാക്കേജുകളുമായി രംഗത്ത് എത്തുന്നത്. ഇത്തവണ ഭവന നിര്‍മ്മാണത്തിനും കയറ്റുമതിയ്ക്കും മുന്‍ തൂക്കം നല്‍കിയുള്ള പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചു. നിലച്ച് പോയ ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടി രൂപ. സര്‍ക്കാര്‍ ജീവനകാര്‍ക്ക് വീട് വാങ്ങാന്‍ പലിശ ഇളവ്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പിലാക്കുക.

കയറ്റുമതിയിലെ ഇടിവ് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും. ഈ മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. തുറമുഖങ്ങള്‍ പരിഷ്‌കരിക്കും. ആദായ നികുതി ഘടന പരിഷ്‌കരിക്കും. 25 ലക്ഷം രൂപയില്‍ താഴെയുള്ള ആദായ നികുതി പരാതികളില്‍ നടപടിയെടുക്കാന്‍ പ്രത്യേക അനുമതി വേണം.

ദൂബായി ഷോപ്പിങ്ങ് ഫെസറ്റിവല്‍ മാതൃകയില്‍ 2020 മാര്‍ച്ചില്‍ ഇന്ത്യയുടെ നാല് ഭാഗത്ത് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മന്ത്രി സമ്മതിച്ചെങ്കിലും നാണയപ്പെരുപ്പം നിയന്ത്രണവിധേയമാണന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News