ക്ലാസ് മുറിയില്‍ കുട ചൂടി വിദ്യാര്‍ഥികള്‍; ചിത്രം വൈറല്‍

വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള നല്ല സാഹചര്യം ഒരുക്കേണ്ടത് ഒരു സര്‍ക്കാരിന്റെ പ്രാധാന കര്‍ത്തവ്യമാണ്. എന്നാല്‍ ക്ലാസ് മുറിയില്‍ കുടചൂടി നില്‍ക്കേണ്ട ദുരവസ്ഥയിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. പെരും മഴയത്ത് ക്ലാസ് മുറിയില്‍ കുടചൂടി നില്‍ക്കുന്ന ഏതാനും കുട്ടികളുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ജാര്‍ഖണ്ഡിലെ ഗോരാബന്ദാ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മേല്‍ക്കൂരയിലെ ചോര്‍ച്ച കാരണം മഴവെള്ളം മുഴുവന്‍ കുട്ടികളുടെ ശരീരത്തിലേക്കാണ് വീഴുന്നത്. ഈ സ്‌കൂളില്‍ ആകെ ഏഴ് ക്ലാസ്മുറികള്‍ മാത്രമാണുള്ളത്. മഴവെള്ളം വീണ് വലിയ അപകടങ്ങള്‍ സംഭവിക്കാതിരിക്കുവാന്‍ സ്‌കൂളിലെ വൈദ്യുതബന്ധം വിച്ഛേദിച്ചുവെന്ന് അധ്യാപകര്‍ അറിയിച്ചു.

സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു.സംഭവം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സ്‌കൂളിന്റെ മോശമായ അവസ്ഥ പരിഹരിഹരിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ത്ഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News