കൊല്ലത്ത് മത്സ്യബന്ധന ഫൈബര്‍ബോട്ടും എന്‍ജിനും ഡീസല്‍ ടാങ്കുകളും കടത്തി.മനുഷ്യകടത്തിനാണൊ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണൊ ബോട്ട് കടത്തിയതെന്ന് സംശയം പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി.

കൊല്ലം ശക്തികുളങ്ങരയില്‍ പൊയ്കയില്‍ ജേക്കബിന്റെ കെ.എല്‍ 1958 എന്ന റജിസ്‌ട്രേഷനുള്ള അല്‍ഫോണ്‍സാ ബോട്ടാണ് ഇന്നു പുലര്‍ച്ചെ കാണാതായത്.മറ്റ് രണ്ടു ബോട്ടുകള്‍ കടത്താന്‍ ശ്രമിച്ചെങ്കിലും മണ്ണിലുറഞ്ഞു പോയതിനാല്‍ ശ്രമം പാളി.8 ഓളം ബോട്ടുകളില്‍ നിന്ന് ഡീസല്‍ ടാങ്കുകളും കടത്തികൊണ്ടു പോയി.

പതിവുപോലെ മത്സ്ബന്ധനത്തിനു പോകാന്‍ തീരത്ത് തൊഴിലാളികള്‍ എത്തിയപ്പോള്‍ ബോട്ടും ഡീസല്‍ ടാങ്കുകളും കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. കടല്‍ കയറ്റത്തില്‍ നഷ്ടപെട്ടതാണെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീടാണ് ആരോ കടത്തിയതാണെന്ന് ബോധ്യപ്പെട്ടത് ബോട്ടുടമകള്‍ ശക്തികുളങര പോലീസില്‍ പരാതി നല്‍കി.

ശക്തികുളങരയില്‍ നിന്ന് ബോട്ട് കാണാതായ സംഭവത്തിന് മനുഷ്യകടത്തു സംഘമായി ബന്ധമുണ്ടൊ എന്ന സംശയം ബലപ്പെട്ടു.മുമ്പും മനുഷ്യകടത്ത് സംഭവങള്‍ ശക്തികുളങരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ആസ്‌ട്രേലിയ ശ്രീലങ്ക എന്നിവടങളിലേക്കാണ് മനുഷ്യരെ കടത്തുന്നത് മുനമ്പത്ത് നിന്നു പോയവരെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ലഭിച്ചിട്ടില്ല.

കടല്‍ മാര്‍ഗ്ഗം മറ്റു രാജ്യങളിലേക്ക് കടക്കുന്നവരില്‍ 50% വും അപകട്ടില്‍പ്പെട്ട് മരണപ്പെടുകയൊ കാണാതാവുകയൊ ചെയ്തിട്ടുണ്ട് അതേ സമയം മറ്റ് രാജ്യങളില്‍ എത്തപ്പെടുന്നവരെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക് പോയവരെ അവരുടെ തീര സേന പിടികൂടി ജയിലില്‍ അടച്ചു.പക്ഷെ ഇന്ത്യയില്‍ നിന്ന് ഇങ്ങനെ പോയ 150 പേരെ കുറിച്ചിപ്പോളും ഒരു വിവരവും ഇല്ല.തീരങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ ആക്രമണത്തിനും പദ്ധതിയുണ്ടെന്ന ആശങ്ക ബോട്ട് കാണാതായതതോടെ ശക്തിപ്പെട്ടു.