
കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്കുള്ള സഹായധനം (നാലുലക്ഷം രൂപവീതം, മൊത്തം 1.44 കോടി) തിങ്കളാഴ്ചതന്നെ ആശ്രിതരായ ബന്ധുക്കളുടെ അക്കൗണ്ടുകളിലെത്തുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ഇതിന്റെ രേഖകള്‍ അവകാശികള്‍ക്ക് മന്ത്രി കെ ടി ജലീല്‍ കൈമാറിയിരുന്നു. മുഹറം, ഓണം, ചതയം, രണ്ടാം ശനി തുടങ്ങി തുടര്‍ച്ചയായ അവധിദിനങ്ങള്‍ കാരണമാണ് അവ അക്കൗണ്ടുകളില്‍ എത്താന്‍ വൈകിയത്. ബാക്കി അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അത് ലഭ്യമാക്കി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കും.
പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 9.95 കോടി രൂപ മലപ്പുറം ജില്ലയില്‍ ഇതിനകം വിതരണംചെയ്തു. ഇത് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷംവീതം 60 ലക്ഷം രൂപയും വിതരണംചെയ്തു.
അടിയന്തര ദുരിതാശ്വാസമായി 10,000 രൂപ-വീതം 9354 പേര്‍ക്ക് നല്‍കി. ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിച്ചവരുടെ വിവരങ്ങള്‍ ഫീല്‍ഡ് പരിശോധനയില്‍ സ്ഥിരീകരിച്ചതിനു ശേഷം അടിയന്തര സഹായം അനുവദിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here