എല്ലാ പൊതുവിദ്യാലയങ്ങളും ഒക്ടോബറോടെ ഹൈടെക്കിലേക്ക്

പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ക്ലാസുമുറികളും ഒക്ടോബറില്‍ ഹൈടെക് ആകും. ഇതോടെ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും.

എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 4752 സ്‌കൂളിലെ 44,705 ക്ലാസ് മുറിയില്‍ ലാപ്ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ഡിഎസ്എല്‍ആര്‍ ക്യാമറ, സ്പീക്കര്‍, ടെലിവിഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഒരു സ്മാര്‍ട്ട് ക്ലാസ് മുറിക്ക് ഒരു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 9941 സ്‌കൂളിലെ ക്ലാസ് മുറികള്‍ ഹൈടെക് ആയി രൂപാന്തരപ്പെടുന്നു.

14,693 സ്‌കൂളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി. സമഗ്ര എന്ന വിദ്യാഭ്യാസ പോര്‍ട്ടല്‍ പഠനബോധന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഭാഷാവിഷയങ്ങള്‍ എന്നിവ ഡിജിറ്റലായി അവതരിപ്പിക്കുന്നതിന് സമഗ്ര പോര്‍ട്ടല്‍ ഉപയുക്തമാണെന്ന് നവകേരളം കര്‍മപദ്ധതി കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ് വാര്‍ത്താ കുറുപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel