
ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ലൈംഗിക പീഡനാരോപണ കേസില്‍ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.അന്വേഷണ സംഘം പെണ്‍കുട്ടിയുമായാണ് തെളിവെടുപ്പിന് എത്തിയത്. എന്നാല്‍ മുറിയില്‍ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന 2 പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവല്‍, ടൂത്ത്‌പേസ്റ്റ്, സോപ്പ് എന്നിവയും അവിടെ നിന്ന് തെളിവായി ശേഖരിച്ചു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകള്‍ ശേഖരിച്ച ശേഷം മുറി പൂട്ടി മുദ്രവച്ചു. ഇവിടെ 5 മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ചിന്മയാനന്ദിനെ വെള്ളിയാഴ്ച 7 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here