അമിത് ഷായുടെ “ഒരു രാജ്യം, ഒരു ഭാഷ” നിര്‍ദേശം; ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം

ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേദം . രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ കൂട്ടി യോജിപ്പിക്കാന്‍ കഴിയുമെന്നും ,അടുത്ത വര്‍ഷം മുതല്‍ ഹിന്ദി ദിനാചരണം രാജ്യവ്യാപകമായി നടത്തുമെന്നും അമിത ഷാ പറഞ്ഞു.

ദേശീയ ഹിന്ദി ദിനാചരണ പരിപാടികളില്‍ പങ്കെടുക്കവേയാണ് അമിത്ഷായുടെ പ്രസ്താവന.’ഒരു രാജ്യം, ഒരു ഭാഷ’എന്ന ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.മാത്രമല്ല ബിജെപി സഖ്യകക്ഷികള്‍ അടക്കം ഇതിനെതിരെ രംഗത്തുവരികയും ചെയ്തു.

‘പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവരും ഹിന്ദി ഉപയോഗിക്കാന്‍ മടിക്കരുത്. ഇന്ത്യയില്‍് പല ഭാഷകളുണ്ട്. എല്ലാ ഭാഷകള്‍ക്കും പ്രാധാന്യമുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ അടയാളമാകുന്ന വിധത്തില്‍, രാജ്യത്തിനാകെ ഒരു പൊതുഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിക്കാനാകുമെങ്കില്‍ അത് ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന ഹിന്ദിക്കാണ് സാധ്യമാവുക.

ഏകീകൃത ഇന്ത്യ സാക്ഷാത്കരിച്ച ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും ഹിന്ദി ഔദ്യോഗിക ഭാഷയാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് 122 ഭാഷകളും 19,500 ഭാഷാഭേദങ്ങളുമുണ്ട്. മറ്റേതെങ്കിലും ഭാഷയുടെ ചെലവിലാകരുത് ഹിന്ദിയെ പരിപോഷിപ്പിക്കുന്നത്’ അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടകയില്‍ കന്നഡ സംഘടനകള്‍ വന്‍ പ്രതിഷേധവുമായെത്തി.’ഹിന്ദ്യ’യല്ല, ഇന്ത്യയാണിതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പറഞ്ഞു. എത്ര ഭാഷകള്‍ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്നായിരുന്നു മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്.ിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നു ബിജെപി സഖ്യകക്ഷികളായ അണ്ണാ ഡിഎംകെ, പിഎംകെ എന്നിവയും പ്രഖ്യാപിച്ചു.

അതേസമയം അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയത്തിനു പിന്തുണയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി.’ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഭാഷയായ ഹിന്ദിയിലൂടെ നമുക്ക് ഐക്യം ശക്തിപ്പെടുത്താം’, തൊഴിലില്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News