ദുബായ്: യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

അഞ്ച് മികച്ച സേവന കേന്ദ്രങ്ങള്‍

1. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് സെന്റര്‍, ഫുജൈറ
2. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അജ്മാന്‍ കേന്ദ്രം
3. ട്രാഫിക് ആനന്‍ഡ് ലൈസന്‍സിങ് സെന്റര്‍, അജ്മാന്‍ (ആഭ്യന്ത്ര മന്ത്രാലയം)
4. വാസിത് പൊലീസ് സ്റ്റേഷന്‍, ഷാര്‍ജ
5. റാസല്‍ഖൈമ സെന്റര്‍ ഫോര്‍ ഷെയ്ഖ് സായിദ് ഹൗസിങ് പ്രോഗ്രാം

ഏറ്റവും മോശം അഞ്ച് സേവന കേന്ദ്രങ്ങള്‍

1. ഷാര്‍ജ അല്‍ഖാന്‍ എമിറേറ്റ്‌സ് പോസ്റ്റ് ശാഖ
2. ദുബായ് അല്‍ മുഹൈസിന സെന്റര്‍ ഫൊര്‍ പ്രിവന്റീവ് മെഡിസിനിലെ ഫെഡറല്‍ അതോറിറ്റി ഫൊര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് ഓഫീസ്
3. ഷാര്‍ജ സെന്ററിലെ ജനറല്‍ പെന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി ഓഫീസ്
4. ബനിയാസ് സെന്റര്‍ സാമൂഹിക കാര്യ മന്ത്രാലയം
5. ഇമിറാത്തൈസേഷന്‍ ഓഫിസ് ഫുജൈറ