കൊച്ചി: മരട് ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കലില്‍ ഉടമകളെ കയ്യൊഴിഞ്ഞ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍

തങ്ങള്‍ക്ക് ഫ്‌ളാറ്റുകളില്‍ ഉത്തരവാദിത്വമില്ലെന്ന് നിര്‍മ്മാതാക്കള്‍ നഗരസഭയ്ക്ക് മറുപടി നല്‍കി.

ഫ്‌ളാറ്റുകള്‍ നിയമാനുസൃതം ഉടമകള്‍ക്ക് വിറ്റതാണ്. പദ്ധതിയുമായി നിലവില്‍ തങ്ങള്‍ക്ക് ബന്ധമില്ല. ഉടമകള്‍ തന്നെയാണ് നികുതി അടക്കുന്നത്. അതിനാല്‍ ഫ്‌ളാറ്റിന്റെ ഉടമകള്‍ തങ്ങള്‍ അല്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.