
മങ്കള്‍ പാണ്ടേക്കെതിരെ മൂന്നു കേസുകള്‍ രജിസറ്റര്‍ ചെയ്തു. ഇരവിപുരത്ത് രണ്ടും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് റജിസ്റ്റര്‍ ചെയ്തത്. ഒളിവിലുള്ള മങ്കളിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സിപിഐഎം നേതാവിന്റെ വീടിനു മുമ്പില്‍ മൈക്ക് വെച്ച് അസഭ്യം പറഞ്ഞതിന് ക്രൈം നമ്പര്‍ 1058/19 പ്രകാരവും, 22 വയസുള്ള യുവാവിന്റെ പണം പിടിച്ചു പറിച്ചതിന് 1059/19 പ്രകാരവുമാണ് ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്, കത്തികുത്ത് കേസിലാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.
അതേ സമയം ഇരവിപുരം സി ഐ അജിത്കുമാറിനെ വെടിവെച്ചുകൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനു മങ്കള്‍ പാണ്ടേക്കെതിരെ ഒരു കേസ് കൂടി പൊലീസ് എടുക്കും. നിരവധി കേസുകളില്‍ പ്രതിയാണ് മങ്കള്‍ പാണ്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here