തളിപ്പറമ്പ് ന്മ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍, കോടീശ്വരനായ വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളന്‍ പുതിയപുരയില്‍ അബ്ദുല്‍ മുജീബിനെയാണ് (41) ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നഗരത്തില്‍ ദേശീയ പാതയോരത്ത് വ്യാപാരിയായ പ്രതിക്കു സ്വന്തമായി 5 ഏക്കര്‍ ഭൂമിയും നഗരത്തില്‍ 3 നില ഷോപ്പിങ് കോംപ്ലക്‌സും മറ്റു പാരമ്പര്യ സ്വത്തുക്കളുമുണ്ടെന്നു പൊലീസ് പറഞ്ഞു. ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു മോഷണം തുടങ്ങിയതെന്നാണു പ്രതിയുടെ മൊഴി.കവര്‍ച്ചയുണ്ടായ സ്ഥലങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്.