പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടിയെടുത്തു

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും, പദ്മനാഭ സ്വാമിയുടെ പ്രതിപുരുഷനുമായ മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എടുത്ത്‌കൊണ്ട് പോയതായി പരാതി.

തന്റെ ഉടമസ്ഥതയിലുളള മഠം സേവാഭാരതി കൈവശം വെച്ചിരിക്കുന്നതിനെതിരെ പുഷ്പാഞ്ജലി സ്വാമിയാര്‍ നടത്തുന്ന സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കാണാതായതായി അദ്ദേഹം പരാതി പെട്ടിരിക്കുന്നത്. സാളഗ്രാമത്തിലുളള ശ്രീരാമവിഗ്രഹവും, ഭഗവതി വിഗ്രഹവും കാണാനില്ലെന്നാണ് പരാതി. സ്വാമിയാരുടെ സമര പന്തല്‍ ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

വര്‍ഷങ്ങളായി ആര്‍എസ്എസും, തുടര്‍ന്ന് സേവാഭാരതിയും കൈവശം വെച്ചിരിക്കുന്ന മുഞ്ചിറ മഠം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും, പദ്മനാഭ സ്വാമിയുടെ പ്രതിപുരുഷനുമായ മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയാര്‍ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി സമരം നടത്തി വരുന്നതിനിടയാണ് തന്റെ ഉപസനാ മൂര്‍ത്തികളെ കാണാനില്ലെന്ന് അദ്ദേഹം പരാതി ഉയര്‍ത്തിയിരിക്കുന്നത്.

സാളഗ്രാമത്തില്‍ നിര്‍മ്മിച്ച ശ്രീരാമ വിഗ്രഹവും, ഭഗവതി വിഗ്രഹവും ആണ് കാണാതായത്. ചാതുര്‍മാസ വ്രതത്തിനോട് അനുബന്ധിച്ച് രണ്ടാഴ്ച്ച കാലത്തിലെറെയായി അദ്ദേഹം പൂജക്കായി ഉപയോഗിച്ചിരുന്ന വിഗ്രങ്ങളാണ് കാണാതായത്. നിലവില്‍ സേവാഭാരതിയുടെ ഉടമസ്ഥതയിലുളള മുഞ്ചിറ മഠത്തിന് മുന്നിലെ പന്തലിലാണ് വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. സ്വാമിയാരുടെ സമര പന്തല്‍ അര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പിന്നാലെയാണ് വിഗ്രങ്ങള്‍ കാണാതായത്. ഇന്ന് രാവിലെ വീണ്ടും പൂജക്കായി എത്തിയപ്പോഴായിരുന്നു വിളക്കും, പൂജാ വസ്തുക്കളും അലങ്കോലമായ നിലയില്‍ കണ്ടത്.

ചാതുര്‍മാസ വ്രതം തടസപെടുത്തുന്നതിന് വേണ്ടിയാണ് അവര്‍ ഇങ്ങനെ ചെയ്തതെന്ന് സ്വാമിയാര്‍ ആരോപിച്ചു. തന്റെ വിഗ്രഹങ്ങള്‍ സേവാഭാരതി അറിയാതെ എവിടെയും പോവില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.എന്തൊക്കെ അതിക്രമങ്ങള്‍ തനിക്കെതിരെ നടത്തിയാലും താന്‍ സമരത്തില്‍ ഉറച്ച് നിള്‍ക്കുമെന്നും അദേഹം വ്യക്തമാക്കി. മഠത്തിന് വേണ്ടി സത്യാഗ്രഹം ഇരിക്കുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ഇന്നലെ ആര്‍എസ്എസ് അതിക്രമം നടത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി കെട്ടിയ താല്‍കാലിക ഷെഡ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഗ്രഹങ്ങള്‍ കാണാതായത്.

എന്നാല്‍ വിഗ്രഹങ്ങള്‍ കാണാതായതുമായി സേവാഭാരതിക്ക് ബന്ധം ഇല്ലെന്ന് അനന്തശായി ബാലസദനം ട്രഷറര്‍ ആര്‍  ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടമസ്ഥവകാശം തെളിയിക്കുന്ന രേഖകള്‍ കൈയ്യിലുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രേഖകള്‍ കൈയ്യിലുണ്ടെങ്കില്‍ സ്വാമിയാര്‍ കോടതിയില്‍ പോകട്ടെ എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്.

സംഘര്‍ഷം ഉണ്ടായി എന്നറിഞ്ഞ് മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ സ്വാമിയാരെ സന്ദര്‍ശിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്റെ നേതൃ്ത്വത്തില്‍ സ്വാമിയാര്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുക്കുന്നത്.ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മഠം കൈയ്യേറിയ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News