
ഇത് ഇന്ത്യയാണ്, അല്ലാതെ ‘ഹിന്ദിയ’ അല്ല എന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഹിന്ദി ദിവസിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തമിഴ്നാട് പ്രതിപക്ഷ നേതാവായ സ്റ്റാലിന്‍. ലോകത്തിന് മുന്നില്‍ ഹിന്ദിയാണ് ഇന്ത്യയുടെ ഭാഷ എന്ന് അമിത് ഷാ പറഞ്ഞിരുന്നു.ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത് വേദനിപ്പിക്കുന്നതും അപലപനീയവുമാണ്.
ഹിന്ദി ആധിപത്യ ശ്രമങ്ങള്‍ മൂലം അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ സംഘടിപ്പിക്കാന്‍ ഡിഎംകെ മടി കാണിക്കില്ല സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദിയാണ് ഇന്ത്യയില്‍ കൂടുതല്‍ സംസാരിക്കുന്നതും മനസിലാക്കുന്നതുമായ ഭാഷ എന്ന് അമിത് ഷാ പറഞ്ഞിരുന്നു. രാജ്യത്ത് വിവിധ ഭാഷകളുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു ഭാഷ ഹിന്ദിയാണ് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.നേരത്തെ തന്നെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച നിര്‍ദ്ദേശത്തിനെതിരെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ ഞങ്ങള്‍ ഏറെക്കാലമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here