
അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ലെക്‌സ് പൊട്ടിവീണു സ്‌കൂട്ടര്‍ യാത്രക്കാരി ശുഭശ്രീ മരിച്ച സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ലെക്‌സുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ വിജയ്, സൂര്യ തുടങ്ങിയവര്‍.
തമിഴ്താരങ്ങള്‍ക്കു പുറമേ മലയാള സിനിമാ താരങ്ങളും രംഗത്തുവന്നു. റിലീസിന് ഒരുങ്ങുന്ന ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രത്തിന്റെ പരസ്യത്തിനായി ഫ്‌ലെക്‌സ് ഉപയോഗിക്കില്ലെന്നു മമ്മൂട്ടി അറിയിച്ചു. ശുഭശ്രീയുടെ ചിത്രത്തിന്റെ പരസ്യത്തിനു പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നു രമേഷ് പിഷാരടി പറഞ്ഞു.
ഫ്‌ലെക്‌സ് സംസ്‌കാരം തമിഴ്‌നാട്ടില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്നു സൂര്യയും റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ബിഗിലില്‍ കട്ടൗട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് വിജയ്‌യും പറഞ്ഞു.
സ്‌കൂട്ടര്‍ യാത്രികയായ യുവ എന്‍ജിനീയര്‍ ശുഭശ്രീ (23) കഴിഞ്ഞ വ്യാഴാഴ്ചയാണു നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് പൊട്ടിവീണു മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here