ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളുടെ മൊഴിയെടുത്തു

ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളുടെ മൊഴിയെടുത്തു.തളിപ്പറമ്പ ഡി വൈ എസ് പി ഓഫീസിൽ വിളിച്ചു വരുത്തിയാണ് എട്ട് പേരുടെ മൊഴിയെടുത്തത്.കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ജോസഫിന്റെ മരണത്തിൽ ഉത്തരവാദികളെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ പറയുന്ന എട്ട് കോൺഗ്രസ് നേതാക്കളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്,ജോസഫിന്റെ മരണത്തിന് പിന്നാലെ രാജി വച്ച കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേഷ് കുമാർ തുടങ്ങി കെ കരുണാകരൻ ട്രസ്റ്റ് അംഗങ്ങളും ചെറുപുഴ ഡവലപേർസ് പാർട്ടർമാരുമായ എട്ട് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

കെ കരുണാകരൻ ട്രസ്റ്റ് ആശുപത്രി പണിത വകയിൽ കരാറുകാരൻ ജോസഫുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു.

ജോസെഫിന്റെ മരണവുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മൊഴിയെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

മൊഴിയെടുപ്പിനായി ഈ മാസം ഇരുപതിന് വീണ്ടും ഹാജരാകാനും നിർദേശം നൽകി.കരാറുകാരൻ ജോസഫിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here