മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി – മുണ്ടക്കയം 31-ആം മൈലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്.

മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയും മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കൂടുതൽ പേർക്കും കൈക്കും തലക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News