
ആറന്മുള ഉതൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാള നാടിന്റെ അഭിമാനമാണ് ഈ ജലോത്സവം. നാടിന്റെയാകെ സാംസ്‌കാരിക പെരുമയും പൈതൃകവും വിളിച്ചറിയിക്കുന്നതാണിത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ ആറന്മുള ജലോത്സവം ഒരു നാടിന്റെയാകെ ആവേശവും അഭിമാനവും ഒരുമയുടെ പ്രതീകവുമാണ്. നൂറിലധികം ജലോത്സവങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത്തരം ജലോത്സവങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്.
മത്സരത്തിന്റെ ഭാഗമായല്ല, ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായാണ് ആറന്മുള ജലോത്സവം നടത്തുന്നത്. അതിനാലാണ് ഐ.പി.എല്‍ മാതൃകയിലുള്ള ഈ ലീഗില്‍ ആറന്മുള ജലോത്സവത്തെ ഉള്‍പ്പെടുത്താതിരുന്നത്. ടൂറിസം കലണ്ടറില്‍ ഇടംനേടിയ ആറന്മുള വള്ളംകളിയെ തനിമ നഷ്ടപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ആറന്മുളയില്‍ പൈതൃക ടൂറിസത്തിനു പ്രാധാന്യം നല്‍കുന്നിന് ആവശ്യമായ നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here