തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് നവ്യാനായരും ശ്രീരഞ്ജിനിയും; ഫ്യൂഷന്‍ നൃത്ത-സംഗീത സമന്വയം ശ്രദ്ധേയമായി

തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് സിനിമാ താരം നവ്യാ നായരും, സംഗീതജ്ഞ ശ്രീരഞ്ജിനി കോടംപളളിയും. ഇരുവരും ചേര്‍ന്ന് നിശാഗന്ധിയില്‍ അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്ത-സംഗീത സമന്വയം തലസ്ഥാനവാസികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കിയത്

നിശഗന്ധിക്ക് പുറത്ത് മഴയുടെ ചേതാഹര നൃത്തം, വേദിയില്‍ നവ്യ നായരുടെ ലാസ്യഭംഗിക്ക് മുന്നോടിയായി ശ്രീരംഞ്ജിനി കോടംപളളിയുടെ ഫ്യൂഷന്‍ രാഗാലാപനം.

സ്വാതി തിരുനാള്‍ കൃതിക്ക് പിന്നാലെ വെളളിത്തിരയിലെ പ്രിയതാരം നൃത്തചുവടുകളുമായി എത്തി. ഭാരതീയാര്‍ കവിതയിലെ അമ്മയുടെ മനോവഥ്യകള്‍ കാച്ചികുറുക്കിയെടുത്ത ചിന്നം ചിരു കിളിയേ എന്ന പ്രശസ്തമായ വരികള്‍ക്ക് നവ്യ ജീവന്‍ നല്‍കി.

ഫ്യൂഷന്‍ നൃത്ത സംഗീത സമന്വയം എന്നത് പുതുമയുളള അനുഭവമായിരുന്നെന്ന് നവ്യയും ശ്രീരഞ്ജിനിയും മാധ്യമങ്ങളോട് പറഞ്ഞു

നാടകഗാനങ്ങളും, പ്രണയ ഗാനങ്ങളും, കര്‍ണ്ണാടക സംഗീതവും സമഞ്ജ്വസമായി സമ്മേളിച്ച ഫ്യൂഷന്‍ നൃത്ത സംഗീത രാവിന് മേളകൊഴുപ്പേകി വയലിന്‍ മുതല്‍ ചെണ്ട മേളം അകമ്പടി സേവിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് നിശാഗന്ധിയില്‍ സംഘടിപ്പിച്ച കലാപരിപാടിയുടെ ഭാഗമായിട്ടാണ് നവ്യ-ശ്രീരഞ്ജിനി എന്നീവരുടെ നൃത്തസംഗീത സമന്വയം അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News