തൃശൂരില്‍ കരാറിനെടുത്ത ആനയുമായി കാട് കയറിയ പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍ വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാമ്പട്ടി തേക്ക് പ്ലാന്റേഷനില്‍ ലീസിനെടുത്ത ആനയ്ക്ക് തീറ്റ നല്‍കുന്നതിനായി അനുമതിയില്ലാതെ ആനയുമായി അതിക്രമിച്ചു കയറിയ സംഘം അറസ്റ്റില്‍.

പത്തിലധികം പനമരങ്ങള്‍ ഇവര്‍ മുറിക്കുകയും അവ ആനെയെ കൊണ്ട് വലിപ്പിച്ച് പുറത്ത് കടത്തി ആനയ്ക്ക് തീറ്റയായി നല്‍കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആനയുടെ ഒരു രേഖകളും പ്രതികളുടെ കൈവശം ഇല്ല.

കൊടക്കഞ്ചേരി സ്വദേശി അനീഷ്, ബാബു, ആന പാപ്പാന്‍മ്മാരായ, സുമേഷ് , മോഹന്‍രാജ്, പ്രബില്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡൈപ്യൂട്ടി റെയിഞ്ചര്‍ സിഒ  സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News