എണ്ണവില കുതിച്ചുയരുന്നു; ഓഹരി വിപണിയും ഇടിഞ്ഞു; പ്രതിസന്ധി രൂക്ഷം

ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 11 ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.

ലോകത്തെ ഏററവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അരാംകോയുടെ അബ്‌ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുംമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണവില ഉയരുന്നത്. 20 ശതമാനത്തിലേറെ വിലയിങ്ങിനെ ഒറ്റയടിക്ക് വര്‍ധിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്

ഞായറാഴ്ചക്ക് ശേഷം വിപണി ഇന്ന് തുറന്നതോടെ എണ്ണ വില 60 ഡോളറില്‍ നിന്നും 71ലേക്കെത്തി. ഇന്നത്തെ മാത്രം വര്‍ധന 11.73 ഡോളറാണ്. വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബ്രന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 19 ശതമാനം വര്‍ധിച്ച് 71.95 ഡോളറിലെത്തി.

യുഎസ് ക്രൂഡ് ഓയില്‍ വില ബാരലിന് 15 ശതമാനം വര്‍ധിച്ച് 63.34 ഡോളറിലുമെത്തി. ആക്രമണത്തിന് പിന്നാലെ ഓഹരി വിപണിയിലും ഇടിവ് നേരിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News