പാലാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിങ് ആരംഭിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തി. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുകയാണ് പോളിങ് ഉദ്യോഗസ്ഥര്‍.

വരണാധികാരി എസ് ശിവ പ്രസാദിന്റെ മേല്‍നോട്ടത്തിലാണ് ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ നിര്‍ണയിക്കല്‍, സ്ഥാനാര്‍ത്ഥികളുടെ പേര് ക്രമീകരിക്കല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാവുന്നത്.

വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ 212 എണ്ണവും വിവി പാറ്റ് യന്ത്രങ്ങള്‍ 229 എണ്ണവുമാണ് എത്തിച്ചത്. 176 ബൂത്തുകളാണ് പാലാ നിയോജകമണ്ഡലത്തിലുള്ളത്. പോളിങ് ഉദ്യോഗസ്ഥരുടെയും യന്ത്രങ്ങളുടെയും ക്രമീകരണം ശനിയാഴ്പൂര്‍ത്തിയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News