
ഹരിയാനയിലെ രേവാരി റെയില്‍വേ സ്റ്റേഷനില സ്‌ഫോടനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീഷണി. ഒക്ടോബര്‍ എട്ടിന് മുമ്പായി രേവാരി റെയില്‍വേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകര്‍ക്കുമെന്നാണ് മുന്നറിയിപ്പ്.
കറാച്ചിയില്‍ നിന്നും മസൂദ് എന്ന വ്യക്തി അയച്ച ഭീഷണിക്കത്ത് ലഭിച്ചതായി പോലീസ് സ്ഥിരികരിച്ചു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറാണ് കത്തയച്ചിരിക്കുന്നതെന്ന സംശയത്തിലാണ് പോലീസ്.
ഭീഷണി സന്ദേശത്തെ തുടര്‍ന്ന് രേവാരി റെയില്‍വേ സ്റ്റേഷന്‍ അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here