സ്വര്‍ണ ക്ലോസറ്റ് മോഷണംപോയി; തൊണ്ടിമുതല്‍ കണ്ടെത്താനാവാതെ പൊലീസ്

ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമായ ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ ബാത്ത്‌റൂമില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താനായില്ല.

18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ കലാസൃഷ്ടി ‘അമേരിക്ക’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇറ്റാലിയന്‍ ശില്‍പിയായ മൗറീഷ്യോ കാറ്റലനാണ് ഇതിന്റെ സൃഷ്ടാവ്. ഏകദേശം 35 കോടിയോളം രൂപയാണ് മോഷണം പോയ സ്വര്‍ണ ക്ലോസറ്റിന്റെ വില. മോഷണത്തിന് 2 ദിവസം മുന്‍പു മാത്രമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.

യുനെസ്‌കോയുടെ പൈതൃക കേന്ദ്രം കൂടിയാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ബ്ലെനിം കൊട്ടാരം. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. മറ്റ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നപോലെ തന്നെ ഇതും സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാമായിരുന്നു.

മ്യൂസിയത്തിലെ വാന്‍ഗോഗ് ചിത്രം ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ മ്യൂസിയം നടത്തിപ്പുകാര്‍ ക്ഷമാപണം നടത്തി പകരം നല്‍കാമെന്നു പറഞ്ഞത് ഈ ക്ലോസറ്റ് ആയിരുന്നു. പക്ഷേ, ഈ ഓഫര്‍ ട്രംപ് നിരസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News