ഹിന്ദിയെ ദേശീയ ഭാഷയാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്നത് ആസൂത്രിത നീക്കം. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമായാണ് ഹിന്ദിയെ എത്രയും വേഗത്തില്‍ ദേശീയ ഭാഷയായി പ്രഖ്യാപിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഹിന്ദി ദിവസ് ചടങ്ങില്‍ നടത്തിയ പരാമര്‍ശം.

ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലെത്തിയ ഫയലുകളില്‍ 10 ശതമാനം മാത്രമായിരുന്നു ഹിന്ദിയില്‍. ഇപ്പോള്‍ ഫയലുകളില്‍ അറുപത് ശതമാനവും ഹിന്ദിയിലേക്ക് മാറി.

ഈ പാത എല്ലാ വകുപ്പുകളും പിന്തുടര്‍ന്നാല്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനാകും’ എന്നാണ് അമിത് ഷാ പറഞ്ഞത്.