അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുത്രിയിലേക്ക് എത്തിക്കുന്നതിനുളള സൗജന്യ ആംബുലന്‍സ് ശൃംഖല കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ജീവന്‍രക്ഷാ ഉപകരണങ്ങളും, സാങ്കേതിക വിദഗ്ദരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്.

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തേടെ ആരോഗ്യവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെട്ട 100 ആബുലന്‍സകളുടെ ഫ്ലാഗ് ഒാഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 17 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വ്വഹിക്കും. ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈകാര്യം