ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഭാര്യയെ പോലീസ് പിടികൂടി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ചെടി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അമേരിക്കയിലെ നോര്‍ത്ത് കരോലീനയില്‍ കാര്‍ട്ടെറെട്ട് കൗണ്ടിയില്‍ വിക്ടോറിയ തോമസ് ഫ്രാബുട്ട് എന്ന സ്ത്രീയാണ് ഭര്‍ത്താവ് ജെയിംസിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റിയത്.

ഭാര്യയ്ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, വിദ്വേഷണം തീര്‍ക്കാന്‍ വൃഷ്ണം മുറിച്ചുനീക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി. ഭാര്യയാണ് തന്നെ കെട്ടിയിട്ടതെന്നും അവര്‍ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞുവെന്നും അയാള്‍ അവരെ അറിയിക്കുകയും ചെയ്തിരുന്നു.