നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍; നിര്‍ണ്ണായക രേഖകളും കോടതിക്ക് കൈമാറി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു.

തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.കേസിലെ നിര്‍ണായക രേഖകളും മുദ്ര വച്ച കവറില്‍ കൈമാറിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനാല്‍ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയുമാണ്. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി നല്‍കിയ അപേക്ഷയില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത് എന്ന് നടി ആവശ്യപ്പെട്ടു. നിക്ഷ്പക്ഷ വിചാരണ എന്നത് പ്രതിയുടെ അവകാശം ആണ്. എന്നാല്‍ തന്റെ സ്വകാര്യതയെ കൂടി മാനിക്കണം.

ദൃശ്യങ്ങള്‍ ലഭിച്ചാല്‍ ദിലിപ് അത് ദുരുപയോഗം ചെയ്യും എന്ന് അപേക്ഷയില്‍ പറയുന്നു. അപേക്ഷയ്‌ക്കൊപ്പം കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും മുദ്ര വച്ച കവറില്‍ കൈമാറിയിട്ടുണ്ട്.

കേസില്‍ കക്ഷി ചേര്‍ക്കണം എന്ന നടിയുടെ ആവശ്യത്തില്‍ കോടതി നാളെ തീരുമാനം എടുത്തേക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News