മരട് ഫ്ലാറ്റ് വിഷയത്തിൽ 450 ഓളം കുടുംബങ്ങൾ വഴിയാധാരമാകാത്തിരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരുവനന്തപുരം ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അ ബാദ് അലി കേരള ഗവർണർക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് നിവേദനം നൽകിയത്.

ഗവർണറുടെ ഓഫീസ് പരാതി പരിശോധിച്ച ശേഷം ഇന്നലെ രാത്രി 11 മണിയോടുകൂടി മാതാപിതാക്കളെ ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് അ ബാദുമായി രാജ് ഭവാനിൽ എത്തണമെന്ന് നിർദേശിച്ചിരുന്നു.

മാതാപിതാക്കൾക്കൊപ്പം ഒപ്പം രാജ്ഭവനിൽ എത്തിയ അബാദ് ഗവർണർ ആയി വിഷയത്തെക്കുറിച്ച് കുറെ കാര്യങ്ങൾ സംസാരിച്ചു.

ഗവർണർ എന്ന നിലയിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാൻ പരിമിതികളുണ്ടെങ്കിലും ഇത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും.

സുപ്രീം കോടതി യിൽ റിപ്പോർട്ട് നൽകാൻ കഴിയുമോ എന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ഇക്കാര്യത്തിൽ അടിയനതരമായി ഇടപെടൽ ആവശ്യകത ബോധ്യപ്പെടുത്താൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞതായി അബാദ് അലിയുടെ പിതാവും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ എ.എച്ച് ഹാഫിസ് കൈരളി ന്യൂസിനോട് പറഞ്ഞു

താൻ ഗവർണർ ആയിരുന്നില്ലെങ്കിൽ അഭിഭാഷകൻ എന്ന നിലയിൽ അവിടുത്തെ മനുഷ്യരുടെ ടെ മാനുഷിക അവകാശങ്ങൾക്ക് വേണ്ടി ഈ കാര്യത്തിൽ ഇതിൽ കോടതിയെ സമീപിക്കുകയായിരുന്നു വെന്നും ഇക്കാര്യത്തിൽ തനിക്ക് ഏറെ വിഷമമുണ്ടെന്നും ഗവർണർ പറഞ്ഞു.

മരട് സംഭവം വാർത്താമാധ്യമങ്ങളുടെ അറിഞ്ഞാണ് ഈ ഏഴാം ക്ലാസ്സുകാരൻ താരൻ ഗവർണറുടെ ഇടപെടൽ അഭ്യർത്ഥിച്ച് മെയിൽ അയയ്ക്കുകയും തുടർന്ന് ഗവർണർ കുട്ടിയെ രാജഭവനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തത്